ഭൂമാറില്‍ യന്ത്രക്കൈയാല്‍ തുരന്ന്
ഭൂഹൃദയം തൊടുവോളം കുഴിച്ച്
പച്ചമണ്ണടര്‍ക്കൂനകള്‍ തീര്‍ത്തു
വിറ്റൊഴിച്ചു നാം പൊരുളും പശിമയും.
ഹരിതമേനികൊണ്ടിക്കണ്ട കാലം
വെയിലുകോരിക്കുടിച്ചു ഭൂമിയില്‍
സകലജീവിക്കുമന്നംസമര്‍പ്പിച്ച
തരുവെ വേരോടെ മാന്തിപ്പറിച്ചും
പുഴ വരണ്ടുരല്‍ ചുരണ്ടിത്തീര്‍ത്തും
മലിനപാതയിലിരുണ്ടും ചുരുണ്ടും
ഗുണിതമാക്കിയ ധനമൂല്യമുള്‍ക്കൊണ്ട്
വിജയമെന്നാര്‍ത്തട്ടഘോഷിക്കുന്നു...
ഇടനെഞ്ചില്‍ നോവുകൊണ്ടാഴത്തിലങ്ങു
ഹൃദയം തൊടുവോളം കുഴിച്ചെത്തുമ്പോള്‍
അവിടുണ്ട് സ്പന്ദിക്കാതെ ചോര
കിനിയുന്ന കനത്ത ശ്യൂന്യത..!
എവിടെപ്പോയി ഹൃദയം...
തിരയുമ്പോള്‍ മുഴങ്ങിക്കേട്ടൊരുത്തരം.
കിടപ്പുണ്ടാഗോളച്ചന്തയില്‍ ലേലത്തില്‍
വിലയേറുന്നതും കാത്ത്.
അവിടുണ്ട് സ്പന്ദിക്കാതെ ചോര
ReplyDeleteകിനിയുന്ന കനത്ത ശ്യൂന്യത..!
ഓ. കഷ്ടം.
ReplyDeleteപ്രകൃതി,ഒരിക്കൽ കവിതകളുടെ സൗന്ദര്യമായിരുന്നു..
ReplyDeleteഇപ്പൊ പ്രകൃതി കവിതകളിലെ തുറന്ന മുറിവാണ്..
ആഗോളലേലത്തിൽ വെച്ച ഹൃദയം..
കവിതക്ക് സലാം
അഭിപ്രായങ്ങള്‍ക്ക് വളരെ നന്ദി ...
ReplyDelete