കൃസ്തുമസ് എനിക്കൊരു കട്ട്ലറ്റ് ഓര്‍മ്മയാണ്. എട്ടില്‍ (അല്ലെങ്കില്‍ ചിലപ്പോള്‍ ഒമ്പതില്‍) മുഹമ്മ മദര്‍ തരേസയില്‍ പഠിക്കുന്ന കാലം. ജയ്മോന്‍ എന്ന കൂട്ടുകാരന്‍ കായിപ്പുറത്തെ അവന്‍റെ വീട്ടിലേക്ക് കൃസ്തുമസിനു ക്ഷണിച്ചു. അവിടെ നിന്നാല്‍ വേമ്പനാട്ടു കായല്‍ കാണാമായിരുന്നു. അവന്‍റെ അമ്മച്ചിയാണ് അതുവരെ കഴിച്ചിട്ടില്ലാത്ത തരത്തിലുള്ള ആ പലഹാരം തന്നത്. കറുത്തു മൊരിഞ്ഞ പലഹാരത്തില്‍ മെല്ലെ കടിച്ചു നോക്കി... ഹോ.. എന്തൊരു രുചി... അന്നുവരെ മണ്ണഞ്ചേരിയിലും കണക്കൂരുമുള്ള കടകളിലൊന്നും അത്തരം പലഹാരം കണ്ടിരുന്നില്ല. ഓരോ കൃസ്തുമസിനും ഞാന്‍ ആ കട്ലറ്റുകളെ ഓര്‍ക്കും. ഇന്ന് കട്ട്ലെറ്റ് മുറുക്കാന്‍കടകളില്‍ പോലും കിട്ടും. പക്ഷെ പിന്നെയൊരിക്കലും അത്ര രുചിയുള്ള കട്ട്ലറ്റുകള്‍ കഴിക്കാനായില്ല... ഇന്നും ഓര്‍മ്മയില്‍ നാവില്‍ വേമ്പനാട്ടു കായല്‍ ഓളമുണര്‍ത്തുന്നു..
എല്ലാ പ്രീയപ്പെട്ട സുഹൃത്തുക്കള്‍ക്കും കൃസ്തുമസ് ആശംസകള്‍...
ആശംസകൾ കാണാൻ കഴിഞ്ഞില്ല.
ReplyDeleteപുതുവത്സരാശംസകൾ നേരുന്നു.
അയ്യോ സത്യം ആണ്..
ReplyDeleteഇത് വീട്ടിൽ ഉണ്ടാക്കി തരുന്നവരോട് നമ്മൾ അടിമപ്പെട്ട് പോകും.
എന്റെ ഒരു സുഹൃത്ത് ഒരിക്കൽ വീട്ടിൽ ഉണ്ടാക്കിയത് കൊണ്ടു തന്നിരുന്നു.
ഹോ..കൊതി ...ക്രിസ്മസ് ന്യൂ ഇയർ ആശംസകൾ ട്ടാ
രുചിയോർമ്മകൾ ..
ReplyDelete