Saturday, March 21, 2020

ആഞ്ഞിലിക്കൊമ്പിലെ കാക്ക

കുറച്ചു വർഷങ്ങൾക്കു മുൻപ് നാട്ടിൽ ചെന്നപ്പോൾ എടുത്ത ചിത്രമാണ്. പഴയൊരു മെമ്മറി കാർഡിൽ നിന്ന് ഇപ്പോൾ കിട്ടി.
ആഞ്ഞിലിച്ചക്ക കൊത്തിത്തിന്നുന്ന കാക്ക.
കുട്ടിക്കാലത്ത് പഴങ്ങൾക്കായി കാക്കകളോടു മത്സരിച്ചത് ഓർമ്മ വരുന്നു. 
ഇന്നും കാക്ക അതേ കള്ളനോട്ടം നോക്കുന്നുണ്ട്. 
നമുക്ക് ആഞ്ഞിലിച്ചക്ക വേണ്ടാതായത് കാക്ക അറിഞ്ഞിട്ടുണ്ടാവില്ല...

1 comment:

  1. കാക്കറിയില്ലല്ലൊ മർത്ത്യന്റെ
    ആർത്തിയും പഞ്ഞവും

    ReplyDelete