Tuesday, October 13, 2009

ആത്മാഭിമാനം എന്നത് ...

ഞാന്‍ എന്തുകൊണ്ടാണ് ഇനിയും ആത്മാഭിമാനം സുക്ഷിക്കേണ്ടത് ?
എനിക്ക് ഇനിയെങ്കിലും ഒരു വാലാട്ടി പട്ടി ആകാന്‍ കഴിയുമോ ?
പലരും പറയുന്നു, പണം കിട്ടിയാല്‍ പോരെ എന്ന് . മതിയോ ?
ചിലര്‍ പറഞ്ഞു അവന്‍ മണ്ടന്‍ എന്ന് . ഓരോ വട്ടവും അവസ്ഥ കുടുതല്‍ വഷളാകുന്നു.
എങ്കിലും ആവിശ്യം ഇല്ലാതെ എന്തിനു താഴണം ? എന്തിനു കുനിഞ്ഞു നില്‍ക്കണം ?
കഴിവുള്ളവനെ നമുക്ക് വണങ്ങാം. പക്ഷെ ചണ്ടികളെയും തൊഴണം എന്നാണ് ഇപ്പോള്‍.
കഴിവിന് പുല്ലു വില. കെല്പുള്ളവനെ തഴയും. ജോലി ചെയ്യരുത് . ചെയ്യുന്നവനെ എങ്ങിനെയും കഷ്ട്ടപ്പെട്ടു അത് നിര്‍ത്തിക്കും. കിട്ടുന്ന സമയം മുഴുവന്‍ മേളില്‍ ഇരിക്കുന്ന കഴുതകളെ പ്രശംസിച്ചു സമയം കൊന്നു കൊള്ളണം . അത് മാത്രം പോര, എല്ലാ സംവേദന ശേഷിയും നഷ്ട്ടപ്പെടുത്തി മരം കണക്കെ ഇരുന്നു കൊള്ളണം . അനങ്ങാതെ ഇരുന്നു വേര് പിടിക്കാം. ആസനത്തില്‍ ആലു കിളിര്‍ക്കാം . അതും തണല്‍ ആണ് എന്ന് വിചാരിച്ചു കഴിയണം .


എന്റെ പ്രിയ കുട്ടുകാരെ.....

നല്ല ചങ്ങാതിമാര്‍ ഉണ്ടായിരിക്കുക എന്നത് ഏറ്റവും വലിയ കാര്യങ്ങളില്‍ ഒന്നാണ് എന്ന് ഞാന്‍ ഇനിയും വിശ്വസിക്കുന്നു. എങ്കിലും വിധി മൂലമോ മറ്റു ചില കാരണങ്ങള്‍ കൊണ്ടോ നല്ല ചങ്ങാതിമാരെ നമുക്ക് നഷ്ടപ്പെടും . ഈഗോ എന്ന് ഇംഗ്ലീഷില്‍ പറയുന്ന ഒരു സുത്രം ഇതിനു പലപ്പോഴും കാരണം ആയി വരാം. എനിക്ക് നല്ല ഈഗോ ഉള്ള കൂട്ടത്തിലാണ്. അല്ലങ്കില്‍ തന്നെ അത് ഇല്ലാത്ത ആര് കാണും ? കഴിഞ്ഞ നാലു മാസത്തിനുള്ളില്‍ എനിക്ക് ഇത്തരത്തില്‍ രണ്ടു കൂട്ടുകാരെ നഷ്ട്ടമായി. ഒരാള്‍ തീരെ സൗഹൃദം ഇല്ലാതെ അകന്നു. മറ്റൊരാള്‍ നാമ മാത്രമായി സൗഹൃദം നില നിര്‍ത്തി . രണ്ടു പേരും സാദാരണ നിലയില്‍ എന്റെ ജീവിതത്തെ പ്രത്യക്ഷമായി ബാധി ക്കാത്തവര്‍ . എന്നിട്ടും അത് എന്നെ ഉലച്ചു . ബന്ധങ്ങള്‍ എപ്പോഴും ചെറു ചരടില്‍ കോര്‍ത്ത്‌ ഇണക്കിയത് ആയിരിക്കും . അത് രക്ത ബന്ധമായാലും ശരി ചങ്ങാത്തമായാലും ശരി , ആ ചരട് പൊട്ടിയാല്‍ പിന്നെ പാടാണ്. അവശേഷിക്കുന്ന കൂടുകാരോടു ഒരു പ്രാര്‍ത്ഥന . എന്റെ കൈയ്യില്‍ നിന്നും വീഴ്ച വന്നാല്‍ തുറന്നു പറയുക. തിരുത്തുവാന്‍ അവസരം തരുക. അല്ലാതെ ഇതുപോലെ പെരുവഴിയില്‍ ഉപേക്ഷിച്ചു പോകരുത് . നമുക്ക് പരസ്പരം പറയാം. മനസ്സ് തുറന്നു സംസാരിക്കാം. അതിനല്ലേ നമുക്ക് ഭാഷ എന്ന ഒന്ന്‍ ഉള്ളത് .

Saturday, July 11, 2009

വി എസ് ഇനി ?

11-07-2009- ഇന്നു കേന്ദ്ര കമ്മറ്റിയില്‍ നിന്ന് അരമണിക്കൂര്‍ നേരത്തെ ഇറങ്ങി വന്ന വി എസ്സിന്റെ മുഖം അല്പം വിഷാദം കലര്‍ന്നതായിരുന്നു. അദ്ദേഹത്തിന്റെ സ്വരം ദുഃഖം കലര്‍ന്നതായിരുന്നു. ആ ദുഃഖം ഓരോ കേരള പൌരന്റെ മനസ്സാക്ഷിയുടെ ദുഖമാണ് . ചെങ്കൊടി ചുവന്നത് കാലത്തിന്റെ കുത്തൊഴുക്കില്‍ കുരുത്ത നിക്ഷേധ ശക്തിയുടെ , തുറന്നു കാട്ടലുകളുടെ , പോരാട്ടത്തിന്റെ ഫലത്താലാണ് . അല്ലാതെ ചില നേതാക്കള്‍ മാത്രം കളര്‍ പിരട്ടി ചുവപ്പിച്ചതല്ല. മന്ത്രി മന്ദിരങ്ങള്‍ സാധാരണ പ്രവര്‍ത്തകന് എത്തി നോക്കുവാന്‍ കൂടി പറ്റുകില്ലാത ഒരു ഇടമാണ് . വില കൂടിയ കാറില്‍ മാത്രം പറക്കുന്ന കൊടി കെട്ടിയ നേതാക്കന്മാര്‍ക്ക് പഴയ ഒളി ജീവിതം പൊങ്ങച്ചം പറയുവാന്‍ മാത്രം . അഴിമതി അവകാശം പോലെ .
വി എസ്സ് മുഖ്യ മന്ത്രി എന്ന നിലയില്‍ തുടരേണ്ടത് പാവം ജനങ്ങളേ പോലെ പാര്‍ട്ടി വിഴുങ്ങുന്നവര്‍ക്കും ആവിശ്യം ഉള്ള ഒരു കാര്യം ആണ്. അതിനാല്‍ വി എസ്സ് മുഖ്യ മന്ത്രി എന്ന നിലയില്‍ ഒരുപക്ഷെ തുടരും. പക്ഷെ കണ്ടതും കാണാന്‍ പോകുന്നതും എന്താകും ? താന്‍ വളര്‍ത്തി എടുത്ത നേതാക്കള്‍ തനിക്കെതിരെ തിരിയുന്നത് .... പാതി വിഴുങ്ങുന്ന മാധ്യമങ്ങള്‍ ..... ദല്‍ഹിയിലെ അടക്കിച്ചിരികള്‍ ....
ഇനി ജനങ്ങളില്‍ നിന്നും ഒളിച്ചു താമസിക്കേണ്ടി വരുമോ സഖാക്കളെ ?

Thursday, June 11, 2009

മാധവികുട്ടി

ആംബുലന്‍സ് ആലപ്പുഴയില്‍ എത്തുമ്പോള്‍ ഞാന്‍ അവിടെ റോഡരികില്‍ . അവിടെ മാറി നിന്നു . സജു പുനയില്‍
പോകാം എന്ന് പറഞ്ഞതാണ്‌ .
പോയില്ല .
പഴയ ഒരു ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ് ഫോട്ടോയിലെ ആ മുഖം മതി മാധവികുട്ടി എന്ന വിപ്ലവകാരിയ്ക് എന്‍റെ മനസ്സില്‍‌ .







Wednesday, May 13, 2009

ഞാന്‍ സ്നേഹിക്കുന്ന വേമ്പനാട്ടു കായല്‍

എത്രയോ വട്ടം ഇതുവഴി കടന്നുപോയി ?
അയര്ക്കുന്നത്തിനു പോയി വരും വഴി മുഹമ്മയില്‍ നിന്നും കുമരകത്തിന് ....പിന്നെ തിരിച്ച്.
വേമ്പനാട് .... കായലുകളുടെ രാജാവ്‌
പൊട്ടു കുത്തിയതുപോലെ പാതിരാമണല്‍ .
വേലുത്തമ്പി മുത്രം ഒഴിച്ചപ്പോ മണല്‍ പൊങ്ങി വന്നത്
ഉത്തമന്‍ എന്ന പഴയ കു‌ട്ടുകാരന്‍ ഈ കല്‍ക്കെട്ടില്‍ നിന്നു മീന്‍ പിടിച്ചിരുന്നു.
പെടപെടപ്പന്‍ കരിമീന്‍ . പിന്നെ കാരി , ചെമ്പല്ലി
ഈര്‍ക്കില്‍ കുടുക്ക് വച്ചു കാലന്‍ കൊഞ്ച് പിടിക്കുന്നത്‌ അവന്‍ കാണിച്ചുതന്നു.
എരണ്ടകള്‍ ....കൊറ്റികള്‍....
ജലപ്പരപ്പില്‍ നിന്നും എങ്ങോട്ടോ മുങ്ങിപോകുന്ന കാട്ടു താറാവുകള്‍ .
ഇന്ന് ..... ഹൌസ് ബോട്ടുകള്‍ അലോസരം ഉണ്ടാക്കുന്നു.
കായല്‍ക്കരയില്‍ ഇരിക്കെ അവ കൈകള്‍ വീശി ഏകാന്തതയിലേക്ക് കടന്നു എന്ന് വരാം
ഇതു വേമ്പനാട് ..... കായലുകളുടെ രാജാവ്‌ .
മുഹമ്മ ബോട്ട് ജട്ടി .
ദുരെ മങ്ങി കാണുന്ന കുമരകം.
കായല്‍ പരപ്പ്‌ . കക്ക വാരി വരുന്ന വള്ളങ്ങള്‍...
ഓളങ്ങള്‍ പാടുന്നത് കേള്‍ക്കാം ഒന്നു കാതോര്‍ത്താല്‍ .



Monday, April 13, 2009

Yana near Sirsi

Again a trip
I never thought that, my small car can cross the loose sand about 2 feet height
That also for a distance of more than one km...
Then we reached at Yana..
Rock formations..
Rock carvings by nature...
A cave behind the temple with smell of birds.
Yana...
Rock with a shape of no shapes.

Friday, January 23, 2009

Sahasralinga Near Sirsi


ആയിരം ശിവ ലിംഗങ്ങള്‍ കാണുവാന്‍ ഒരു യാത്ര .
ഞാനും ബാബുരാജും അവന്റെ പുതിയ സാന്റ്രോ കാറില്‍. വരണ്ട കാട്ടുവഴികള്‍ .
യെല്ലപ്പൂര്‍ സിര്‍സി റോഡ് പൊതുവെ വിജനമാണ് . ആയിരം ശിവ ലിംഗങ്ങള്‍ !
അത് കാണുവാനുള്ള ആകാംക്ഷ മനസ്സില്‍ അധികരിച്ച് വന്നു. പക്ഷെ .....
പടി കെട്ടിറങ്ങി നദിക്കരയില്‍ ചെന്നപ്പോള്‍ 30 അല്ലെങ്കില്‍ കൂടിവന്നാല്‍ 40 !
എങ്കിലും നല്ല ഒരു കാഴ്ച . മിക്കവയും ശിവലിങ്ങവും നന്ദിയും ചേര്‍ന്ന് . പലതും പൊട്ടിയിട്ടുണ്ട് .
ഒരു ലോക്കല് അവന്റെ വിജ്ഞാനം വിളമ്പി. " ആയിരം ഉണ്ട്. എല്ലാം നദിക്ക് അടിയിലാണ്. "
ആകുമോ ? ആ ...
ഇനിയും ചില ടൂറിസ്റ്റുകള്‍ അവിടെ എത്തി . ഒരു കൂട്ടര് പൂജ ചെയ്യുവാനുള്ള പുറപ്പാടില്‍ ആണ്;
മറ്റൊരു അറ്റത്ത്‌ ബിയര്‍ കുപ്പികള്‍. എല്ലാത്തിലും ഈശ്വരന്‍ ആണല്ലോ ?