Friday, December 30, 2011

പോയവര്‍ഷം പറയുന്ന രഹസ്യം

ഓരോ വര്‍ഷവും കൊഴിയുന്ന വേളയില്‍

പടിയിറങ്ങുന്ന വര്‍ഷം പുതുവര്‍ഷത്തിന്റെ ചെവിയില്‍

ഒരു രഹസ്യം ഓതുന്ന കാര്യം നിങ്ങള്‍ക്കറിയുമോ ?

നിരക്കെ പരക്കുന്ന ആശംസാ വചനങ്ങളുടെയിടയില്‍

കരഘോഷങ്ങളുടെ ഇടയില്‍

ആര്‍പ്പുവിളികള്‍ക്കിടയില്‍

നമ്മള്‍ അത് കേള്‍ക്കില്ല.

എന്തായിരിക്കും ആ രഹസ്യം ?
പുതിയ സൂര്യനുള്ള ഉദയത്തിന്റെ മന്ത്രമാകുമോ !
ചിലപ്പോള്‍ ഇനി ഉയിര്‍കൊള്ളുവനുള്ള

സംഭവങ്ങളുടെ ലഘുലേഖകള്‍ കൈമാറുന്നതാവുമോ ?

പുതുവത്സരത്തില്‍ പിറക്കുവാന്‍ പോകുന്ന

ഒരു മഹാന്റെ ജന്മരഹസ്യം ഓതുന്നതാവുമോ ?

പിന്നെയും നമുക്ക് സംശയിക്കുവാന്‍ ഏറെയുണ്ട്.

ഈ സമസ്യ ചുരുള്‍ നിവര്‍ത്തുവാന്‍ തുനിഞ്ഞിരുന്ന്‍

പോകെപ്പോകെ ഒരുവര്‍ഷം കടന്നിരിക്കും.

പക്ഷെ ഈ പുതുവത്സര ദിനത്തില്‍

പതഞ്ഞു പൊങ്ങുന്ന ബഹളങ്ങളില്‍ ചേരാതെ

ഒരു പാവം തെണ്ടി പുറംതിരിഞ്ഞിരിക്കവേ,

അയാളുടെ ചെവികള്‍ ഈ രഹസ്യം പിടിച്ചെടുത്തു.

പടിയിറങ്ങവെ കൊഴിയുന്ന വര്‍ഷം

പുതുവത്സരത്തോട്‌ മെല്ലെ പറയുന്നത്

"എനിക്ക് ഇനിയും കുറച്ചുനാള്‍ ഭൂമിയില്‍

നില കൊള്ളുവാന്‍ കൊതിയുണ്ട് " എന്നാണത്രേ !

എന്ത് ചെയ്യാം ! പണ്ടുമുതലേ വര്‍ഷത്തിനു

പന്ത്രണ്ടു മാസങ്ങള്‍ അല്ലെങ്കില്‍

മുന്നൂറ്റി അറുപത്തിയഞ്ചു ദിവസങ്ങള്‍ മാത്രമല്ലേ ?!


10 comments:

  1. അതെ..കാണാക്കൂര്‍ ഭായ്, വര്‍ഷം ആണെങ്കിലും പോകുമ്പോള്‍ ഒരു വിഷമം സ്വാഭാവികം..നവ വത്സരാശംസകള്‍..

    ReplyDelete
  2. നവ വല്സരത്തില്‍ നവമായ ചിന്ത തന്നെ.
    ആശംസകള്‍..

    ReplyDelete
  3. നവവല്‍സരാശംസകള്‍

    കണ്ണൂരാനന്ദ ആസാമി
    കല്ലിവല്ലി ആശ്രമം

    ReplyDelete
  4. എനിക്ക് ഇനിയും കുറച്ചുനാള്‍ ഭൂമിയില്‍

    നില കൊള്ളുവാന്‍ കൊതിയുണ്ട് "

    ReplyDelete
  5. വിടപറച്ചിലുകളുടെയെല്ലാം പിന്നിൽ ഇത്തരം ഉത്തരമില്ലാത്ത ചോദ്യങ്ങളും അടക്കിപ്പിടിച്ച തേങ്ങലുകളും ഉണ്ടാവും.

    നല്ല രചന.
    പുതുവത്സര ആശംസകളോടെ
    satheeshharipad.blogspot.com

    ReplyDelete
  6. പുതുവത്സരാശംസകള്‍ ''''
    ഈ വര്ഷംഅധി വര്‍ഷം ആയതിനാല്‍ കുറച്ചു അധികം തന്നെ ഭൂമിയില്‍ തങ്ങട്ടെ എന്ന് പ്രാര്‍ഥിക്കാം ...

    ReplyDelete
  7. സുഹൃത്തുക്കളുടെ കമന്റുകള്‍ക്ക് വളരെ നന്ദി.

    ReplyDelete
  8. ചെയ്ത് പോയ അപരാധങ്ങളിൽ നിന്ന് നല്ലൊരു മാറ്റത്തിലേക്ക് ചിന്തകളേയും പ്രവർത്തികളേയും നയിക്കാൻ ഒരു ശ്രമം നടത്തി നോക്കൂ എന്നായിരിക്കും പടിയിറങ്ങുന്ന വർഷം പുതുവർഷത്തിന്റെ ചെവിയിൽ ഓതുന്നത്. ആശംസകൾ.

    ReplyDelete