Saturday, August 4, 2012

ചവിട്ടിയരക്കപ്പെട്ട ഒരു പൂമൊട്ടിന്


 ഒരു ചെറു നിലവിളിയെങ്കിലും കൊണ്ട്  
ചെറുക്കുവാന്‍ കഴിഞ്ഞതില്ല .....  കുഞ്ഞല്ലേയവള്‍  !
കരുതില്‍    ആയിരം ജന്മങ്ങള്‍ , പ്രപഞ്ചം തന്നെ 
നാളെ  ചെറുവയറില്‍  ഗര്‍ഭമുള്‍ക്കൊള്ളേണ്ടവള്‍ .
അധികമറിയുന്നൊരാള്‍   വന്നടുത്തോമനിച്ച്  
  ചതിയിലാനയിക്കുമ്പോള്‍    തിരിച്ചറിഞ്ഞില്ലയവള്‍   !
ചതഞ്ഞരയുമ്പോള്‍ ജ്വലിച്ചാര്‍ത്ത  കാമാഗ്നിയില്‍ 
പതറിവീണയാ ബാല്യത്തിന്‍ നിസ്സഹായത.
അരികിലോമനിച്ചടുത്തിരുത്തേണ്ട  കരങ്ങള്‍
ഉരിഞ്ഞെടുത്തുടുപ്പ്  ഹരമേറിയേറിവന്നു....
സുര പെരുകിയ ദേഹി.. ലഹരിയേറ്റും   മരുന്ന്
 ഞരമ്പില്‍ സമൂഹത്തിന്‍ ജനിതക തെറ്റുമാകാം  
മനസ്സിലുണര്‍ന്നുയര്‍ന്ന  വന്‍മൃഗതൃഷ്ണയാലീ
 മനുരൂപം വെടിഞ്ഞവനേ.......   മകളല്ലേയവള്‍ ?
കനവുമുറിച്ചുണര്‍ത്തിയ    ഭൂതമുഖം മുന്നില്‍ !
 അനല്പശക്തികണ്ടകന്നു പോയതാവാം ബോധം .
ധരണിയിലടന്നമര്‍ന്ന  ചെറുപൂമൊട്ടേ  
കരയാന്‍ നിന്നിലിനിയില്ലയൊരിറ്റു  കണ്ണുനീരും !
മരണരഥമേറി പറന്നകന്ന നിന്നില്‍
ചൊരിഞ്ഞ കാമത്തിന്‍ രസമെന്തറിഞ്ഞയാള്‍ ?

20 comments:

  1. കണക്കൂരേ, സംഗതി കാര്യം തന്നെ.ഇന്ന് മനുഷ്യനെവിടെയിരിക്കുന്നു!ഒക്കെ നരാധമന്മാരല്ലേ?ഈ വിഷയം എഴുതാനെടുത്തതില്‍ ആശംസകള്‍...

    ReplyDelete
  2. പെണ്ണ്,അത് കുട്ടിയായാലും,ശിശുവായാലും ഉപഭോഗവസ്തു തന്നെ-സ്വന്തം അച്ഛനു പോലും.സംസ്കാര സമ്പന്നരുടെ,ദൈവത്തിന്‍റെ,സ്വന്തം നാട്-പ്ഫൂ...

    ReplyDelete
  3. ഒരു നിമിഷം നങ്ങേമാക്കുട്ടിയെ ഓര്‍ത്തുപോയി...
    "നിങ്ങള്‍ക്ക്‌ പുരുഷന്മാരെ,
    നേരമ്പോക്കാണ് ജീവിതം-
    തീയുകൊണ്ടുല്ലോരിക്കളി.

    തീയില്ച്ചടിയ നിങ്ങള്‍ക്ക്‌
    കേറിപ്പോരം കുളിര്‍ക്കനെ
    കരിവീലൊരു രോമവും!"

    ഇവളെ താങ്ങുവാനല്ലോ
    തന്നു നമ്മള്ക്കെ കയ്യുകള്‍
    തന്നു കൈകള്‍ക്ക് ജീവിതം

    മറിച് ഇവളെ തളര്തനല്ല, നിസ്സഹായ അവസ്ഥയിലക്കാനല്ല.
    ലോകം ഇങ്ങനെയൊക്കെ ആയിപ്പോയി, അതോ ആക്കിയതോ?

    ReplyDelete
  4. എന്തുകൊണ്ടായിരിക്കാം സമൂഹം ഇങ്ങനെ മാറിയത്??? എന്തുകൊണ്ട് അമ്മയെയും,പെങ്ങളെയും, മകളെയും തിരിച്ചറിയുന്നില്ല???

    ReplyDelete
  5. അതെ.എന്തുകൊണ്ടാണ് ലോകം ഇത്രമേല്‍ അധമമായിപ്പോയത്..?

    ReplyDelete
  6. നരവേഷമണിഞ്ഞ പിശാചുക്കള്‍ നടനമാടും കാലം
    നന്മകളൊക്കെ വറ്റിവരളും കാലം

    ReplyDelete
    Replies
    1. വളരെ സത്യം.......ആശംസകള്‍............... ബ്ലോഗില്‍ പുതിയ പോസ്റ്റ്‌...... കൊല്ലാം............ പക്ഷെ തോല്‍പ്പിക്കാനാവില്ല ............... വായിക്കണേ.............

      Delete
  7. @ രമേഷ്സുകുമാരന്‍
    @ vettathan
    @ sree
    @ പട്ടേപ്പാടം റാംജി
    @ അജീഷ്.പി.ഡി
    @ സേതുലക്ഷ്മി
    @ ajith
    @ ജയരാജ്‌മുരുക്കുംപുഴ
    ഈ വിഷയത്തില്‍ പ്രതികരിച്ച സുഹൃത്തുക്കള്‍ക്ക് നന്ദി.

    ReplyDelete
  8. ഉള്ളം നീറ്റുന്ന വരികള്‍.

    ReplyDelete
  9. നേരിന്റെ മുഖങ്ങളില്‍ , എപ്പൊഴും ഇടറി വീണു പൊകും
    മാഷിന്റെ വരികള്‍ വായിച്ചാല്‍ ...
    പണ്ട് കേട്ടിരുന്നുവോ ഇതൊക്കെ ? ആവോ ..
    എന്നാലിപ്പൊള്‍ ഇതൊക്കെ പതിവാകുന്നു ..
    അണു കുടുംബങ്ങളാണോ , അതൊ മറ്റു പലതുമോ .?
    ലഹരിമൂത്ത ശരീരം ചെയ്യുന്ന ദുഷ് ചിന്തകളുമാകാം അല്ലേ
    ജന്മം കൊടുത്ത മനസ്സേ നീ തന്നെ അതിനേ ദ്രോഹിച്ചല്ലൊ ..
    ഇനിയും എന്തൊക്കെ നമ്മുക്ക് കാണുവാന്‍ കിടക്കുന്നു ..
    വരികളില്‍ നോവിന്റെ അലകളുണ്ട് , ആത്മരോഷവും ..

    ReplyDelete
  10. ഈയിടെ ഇതുപോലുള്ള വാർത്തകളാണു കൂടുതൽ കേൾക്കുന്നത്... ചാനലുകൾ ആഘോഷിക്കുന്നതും,

    മാഷേ ഈ വിഡ്ത് കൂട്ടിയാൽ നന്നായിരിക്കില്ലേ ?

    ReplyDelete
  11. അറിയില്ല എന്തേ ഈ ലോകമിങ്ങനെയെന്നു!!!

    അധമ ജന്മങ്ങള്‍ക്കെന്ത് ബന്ധങ്ങള്‍!!
    ലഹരിയില്‍ ജീവിതം ആഘോഷിക്കുന്നവനെന്ത് കനിവുകള്‍..

    വരികളില്‍ ഒരല്‍പം കൂടി കൂടുതല്‍ രോഷം ഉണ്ടായിരുന്നെങ്കില്‍...

    ReplyDelete
  12. നിങ്ങളുടെയൊക്കെ ബ്ലോഗ്‌ രചനകള്‍ വായിച്ചു വായിച്ചു ഈ എളിയ ഞാനും ഒരു ബ്ലോഗു തുടങ്ങി.കഥപ്പച്ച...കഥകള്‍ക്ക് മാത്രമായി ഒരു ബ്ലോഗ്‌.അനുഗ്രഹാശിസുകള്‍ പ്രതീക്ഷിക്കുന്നു

    ReplyDelete
    Replies
    1. കഥപ്പച്ച കണ്ടു. നന്നായി.

      Delete
  13. @ shri c.v.thankappan
    @ റിനി
    @ Sumesh
    @ നിത്യഹരിത
    @ കഥപ്പച്ച
    ഈ സന്ദര്‍ശനത്തിനും വായനക്കും നന്ദി

    ReplyDelete
  14. മരണരഥമേറി പറന്നകന്ന നിന്നില്‍
    ചൊരിഞ്ഞ കാമത്തിന്‍ രസമെന്തറിഞ്ഞയാള്‍ ?
    ഇതാണ് പലപ്പോഴും എന്റെ മനസ്സിലുനരാറുള്ള ചോദ്യം

    ReplyDelete
    Replies
    1. . ഹൃദയം നിറഞ്ഞ ഓണാശംസകള്‍.............

      Delete
  15. ഇവിടെ വന്നു കണ്ടതില്‍ സന്തോഷം ...
    @നിസാരന്‍ ..
    @ജയരാജ്‌മുരുക്കുംപുഴ

    ReplyDelete
  16. കലികാലം അല്ലാതെന്തു പറയാന്‍.
    ഈശ്വരന്‍ രക്ഷിക്കട്ടെ.
    എല്ലാം ഒന്ന് നന്നായാല്‍ മതിയായിരുന്നു.
    ഒരു കവിതയിലൂടെ ഇതെല്ലാം തുറന്നുകാട്ടാന്‍ മുതിര്‍ന്ന ആ മനസ്സിന് നമസ്കാരം.

    ReplyDelete