Monday, March 25, 2013

മൂന്ന് ചില്ലുകഥകൾ

1.  മനസ്സ് ഒളിപ്പിക്കുന്ന ഇടം
ചിലർ  കണ്ണിലാണ് മനസ്സ് ഒളിപ്പിച്ചുവെക്കാറുള്ളത് എന്ന് പുത്തനങ്ങാടീല്  കബീർസ്റ്റുഡിയോ  നടത്തുന്ന അമ്മദ് അവളോട്‌ പറഞ്ഞു . മറ്റുചിലർ  ചിരിയിലെന്നും .
ക്യാമറയിൽ ഉറ്റുനോക്കി  നിൽക്കുകയായിരുന്നു അവൾ. ത്‌ലാമാസത്തിലെ  ഇടിക്കുമുന്നേ വരുന്ന കൊള്ളിയാൻ പോലെ കണ്ണിലേക്ക്  ഏതുനിമിഷവും കുത്തിക്കയറി വരാവുന്ന ഫ്ലാഷിനെ നേരിടുവാനുള്ള തയ്യാറിലായിരുന്നു നിന്നത് .
എന്നിട്ടും കണ്ണ് അടഞ്ഞുപോയി എന്ന് അവൾക്ക് തോന്നി .
എവിടെയാണ് തന്റെ മനസ്സ് ഇനി ഒളിപ്പിക്കുന്നത് !
കോണിയിറങ്ങി വരുമ്പോഴും അതായിരുന്നു അവളുടെ ചിന്ത .
അന്നുമുതൽ  അവൾ മുഖം മറച്ച് നടക്കുവാൻ തുടങ്ങി .

2. മൂന്നാർ

മഞ്ഞിന്റെ കരങ്ങൾ പുതപ്പിനടിയിലേക്ക്‌ നീണ്ടുചെന്ന്  അവളെ സ്പർശിച്ചു . അവൾ കണ്ണ് തുറന്ന് മഞ്ഞിനോട് പരിഭവിച്ചു .
അയാൾ  ഉണർന്നിട്ടില്ല .
ജാലകത്തിനരികിൽ ചെന്ന് അവൾ കുന്നിൻചരിവിലെ  തേയിലത്തോട്ടങ്ങളെ വെറുതെ നോക്കി . കതവ്  തുറന്നപ്പോൾ ഒരുപറ്റം മഞ്ഞിൻകിടാക്കൾ ആ മുറിയിലേക്ക് ഇരച്ചു കയറുവാൻ ശ്രമിച്ചു . അവൾ അവറ്റകളെ തള്ളിമാറ്റിക്കൊണ്ട് അവിടെ നിന്നും ദിനപ്പത്രം കുനിഞ്ഞെടുത്തിട്ട്  കതകടച്ചു .
പത്രത്തിന്റെ ഒന്നാംപേജിൽ പീഡനകേസിലെ പ്രതികളുടെ ചിത്രങ്ങൾ ഉണ്ടായിരുന്നു .
അവൾ അയാളുടെ മുഖം മെല്ലെ വെട്ടിയെടുത്ത് പത്രത്താളിൽ പതിച്ചു .

3. ഭാര്യക്ക്‌ ശിക്ഷ
പതിവില്ലാത്ത തിരക്കായിരുന്നു അന്ന് . വരി നീണ്ടുവന്ന് റോഡിൽ മുട്ടി . എങ്കിലും ആരും വഴക്കിട്ടില്ല . പരിഭവം പറഞ്ഞില്ല .
അതുകഴിഞ്ഞ് വീടെത്തിയപ്പോൾ അയാൾ  മുഷിഞ്ഞിരുന്നു . ഗ്ലാസ്സുമെടുത്തുകൊണ്ട്  ചായ്പ്പിലിരുന്ന്  ഭാര്യയെ വിളിച്ച് ഒരുമൊന്ത വെള്ളം ചോദിച്ചു .
മക്കൾക്ക്‌ വിളമ്പിക്കൊടുത്തിട്ട് വരാമെന്ന് പറഞ്ഞതിനാണത്രെ -: "ഞാനെന്താ വെള്ളത്തിന്‌ ക്യൂ നിക്കണൊ ശവമേ ..." എന്നലറിക്കൊണ്ട്  അയാൾ  ഭാര്യയെ തൊഴിച്ചത് .എല്ലാ കഥാസ്നേഹികൾക്കും  ഈസ്റ്റെർ ആശംസകൾ 
സ്നേഹപൂർവ്വം കണക്കൂർ

32 comments:

 1. കഥകള്‍ നന്നായി."മൂന്നാര്‍" കൂടുതല്‍ നന്നായി.

  ReplyDelete
  Replies
  1. ശ്രീ vettathan, വായനയ്ക്കും അഭിപ്രായത്തിനും നന്ദി.

   Delete
 2. വായിക്കാൻ കഴിയുന്നില്ലല്ലോ ? എന്റെ മാത്രം പ്രശ്നമാണോ

  ReplyDelete
  Replies
  1. ക്ഷമിക്കണം . ഒരു പുതിയ ഫോണ്ട് പരീക്ഷിച്ചതാണ് .പലർക്കും വായിക്കുവാൻ കഴിഞ്ഞില്ല . അത് മാറ്റി . ഒരിക്കൽ കൂടി ചില്ലുകഥകൾ വായിച്ചു നോക്കണം .

   Delete
 3. മനസ്സ് ഒളിപ്പിക്കുന്ന ഇടം എന്ന കഥയ്ക്ക് ഒരു കാവ്യ ഭംഗിയുണ്ട്.

  ReplyDelete
  Replies
  1. ചില്ല്കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ വളരെ നന്ദി.
   ഭാനു കളരിക്കല്‍....

   Delete
 4. വായിക്കാൻ കഴിയുന്നില്ല

  ReplyDelete
  Replies
  1. ക്ഷമിക്കണം . ഒരു പുതിയ ഫോണ്ട് പരീക്ഷിച്ചതാണ് .പലർക്കും വായിക്കുവാൻ കഴിഞ്ഞില്ല . അത് മാറ്റി . ഒരിക്കൽ കൂടി ചില്ലുകഥകൾ വായിച്ചു നോക്കണം .

   Delete
 5. വായിച്ചപ്പോള്‍ മൂന്നും ചില്ലിനുള്ളിലൂടെ കാണുന്നത് പോലെ തോന്നി .അതാണോ ചില്ലുകഥകള്‍ എന്നത്?
  വഴക്കില്ലാത്ത പരിഭവം ഇല്ലാത്ത ക്യൂവില്‍ നിന്നെത്തിയ ഭര്ത്താവിനു ചോദിക്കുന്നതിനു മുന്പ് വെള്ളം കൊടുത്തില്ലെങ്കില്‍ ....എത്ര സംയമനത്തോടെ സംഘടിപ്പിച്ചതാ...പിന്നേം താമസിപ്പിച്ചാല്‍ ഭ്രാന്ത് പിടിക്കാതിരിക്ക്യോ.
  ഇരയുടെ ദൌര്‍ബല്യം അറിഞ്ഞാണ് വേട്ടക്കാരന്റെ പരാക്രമം.

  ReplyDelete
  Replies
  1. ശ്രീ പട്ടേപ്പാടം റാംജി, വായനയ്ക്കും അഭിപ്രായത്തിനും നന്ദി. കഥയുടെ കുഞ്ഞു കഷ്ണങ്ങൾ ആകാം ചില്ലുകഥകൾ . ഈ ആസ്വാദനത്തിന് വളരെ നന്ദി.

   Delete
 6. എനിക്കും വായിക്കാൻ കഴിയുന്നില്ല മാഷെ. ഫോണ്ടിന്റെ പ്രശ്നം ആണോ?

  ReplyDelete
  Replies
  1. ക്ഷമിക്കണം Gireesh KS. ഒരു പുതിയ ഫോണ്ട് പരീക്ഷിച്ചതാണ് .പലർക്കും വായിക്കുവാൻ കഴിഞ്ഞില്ല . അത് മാറ്റി . ഒരിക്കൽ കൂടി ചില്ലുകഥകൾ വായിച്ചു നോക്കണം .

   Delete
 7. എനിക്കും വായിക്കാൻ കഴിയുന്നില്ല മാഷെ. ഫോണ്ടിന്റെ പ്രശ്നം....

  ReplyDelete
  Replies
  1. ക്ഷമിക്കണം അബൂതി. ഒരു പുതിയ ഫോണ്ട് പരീക്ഷിച്ചതാണ് .പലർക്കും വായിക്കുവാൻ കഴിഞ്ഞില്ല . അത് മാറ്റി . ഒരിക്കൽ കൂടി ചില്ലുകഥകൾ വായിച്ചു നോക്കണം .

   Delete
 8. മാഷെ,വായിക്കാനെന്താണൊരു സൂത്രം?
  ആശംസകള്‍

  ReplyDelete
  Replies
  1. ക്ഷമിക്കണം ജി. ഒരു പുതിയ ഫോണ്ട് പരീക്ഷിച്ചതാണ് .പലർക്കും വായിക്കുവാൻ കഴിഞ്ഞില്ല . അത് മാറ്റി . ഒരിക്കൽ കൂടി ചില്ലുകഥകൾ വായിച്ചു നോക്കണം .

   Delete
 9. മൂന്നും മൂന്ന് സ്പര്‍ശങ്ങള്‍ മാഷേ ...!
  മൂന്നിലും പെണ്മനസ്സിന്റെ വിഹ്വലതകളും നോവും കാണാം ..!
  കണ്ണുകള്‍ കഥകള്‍ പറയാന്‍ തുടങ്ങുമ്പൊഴും
  എത്ര തുറന്നു വച്ചാലും ചിലതില്‍ അടഞ്ഞു പൊകും -
  കണ്ണും മനസ്സും ഈ കാലത്ത് , അല്ലെങ്കില്‍ പിന്നെയും
  ചെന്നു കേറുമോ വേട്ടമനസ്സുകളില്‍ ..?
  മൂന്നാറിന്റെ തണുപ്പില്‍ , ,മാനം മലയേറുമ്പൊള്‍ ..
  എത്ര മുഖങ്ങള്‍ വെട്ടിയൊട്ടിച്ചാലാണ് ......?
  എത്ര അച്ചടക്കത്തൊടെയാണ് , " ബിവറേജിലേ " ക്യൂ
  തിണ്ണ മിടുക്ക് , വീട്ടിലല്ലേ കാണിക്കാന്‍ പറ്റൂ ..
  സ്ത്രീ അബല തന്നെ ... സമ്മതിച്ചൂ .....!

  ReplyDelete
  Replies

  1. ശരിയാണ് റിനി . സ്ത്രീ മനസ്സിന്റെ ഭിന്ന ഭാവങ്ങളെ വരയ്ക്കുവാൻ ഒരു എളിയ ശ്രമം . വായനയ്ക്കും അഭിപ്രായത്തിനും നന്ദി.

   Delete
 10. ചില്ലുകള്‍ മൂന്നും വ്യത്യസ്തകാഴ്ച്ചകള്‍ തരുന്നു
  നന്നായി

  ReplyDelete
  Replies
  1. Ajith ജി.. വായനയ്ക്കും അഭിപ്രായത്തിനും നന്ദി.

   Delete
 11. ഒന്നും വായിക്കാന്‍ ആവുന്നില്ല ...ഒന്ന് എഡിറ്റ്‌ ചെയ്തു നോക്കുമോ

  ReplyDelete
  Replies
  1. ക്ഷമിക്കണം ദീപ/ആതിര. ഒരു പുതിയ ഫോണ്ട് പരീക്ഷിച്ചതാണ് .പലർക്കും വായിക്കുവാൻ കഴിഞ്ഞില്ല . അത് മാറ്റി . ഒരിക്കൽ കൂടി ചില്ലുകഥകൾ വായിച്ചു നോക്കണം .

   Delete
 12. മൂന്നു കഥകളും അസ്സലായി. മൂന്നാര്‍ സ്ത്രീ വിരുദ്ധ മെന്നു ആക്ഷേപം വന്നേക്കാം.
  നല്ല വായന

  ReplyDelete
 13. മൂന്നു കഥകളും വളരെ ഭംഗിയായി. ... അഭിനന്ദനങ്ങള്‍.

  ReplyDelete
 14. നല്ല മൂന്ന് കഥകള്‍ ഇഷ്ടമായി

  ReplyDelete
 15. നല്ല വായനാ സുഖം

  ReplyDelete
 16. dear friends _
  @ Salam
  @ Echmukutty
  @ GR KAVIYOOR
  @ viswamaryad
  കഥകൾ വായിച്ച് അഭിപ്രായം രേഖപ്പെടുത്തിയതിന് വളരെ നന്ദി .
  Please come again

  ReplyDelete
 17. കഥകള്‍ ഇഷ്ടപ്പെട്ടു
  ആശംസകള്‍

  ReplyDelete
 18. കഥകള്‍ മൂന്നും ഇഷ്ടായി ..

  ReplyDelete
 19. മൂന്നു കഥകളും ഒന്നിനൊന്നു മികച്ചത്....
  ഏകാഗ്രമായ ഈ ഭാഷ ശ്രദ്ധേയമാണ്.....

  ReplyDelete
 20. വളരെ നന്ദി
  Shri / --
  @ Cv Thankappan
  @ kochumol(കുങ്കുമം)
  @ Pradeep Kumar

  ReplyDelete
 21. ഞാനിവിടെ ആദ്യമായിട്ടാ.കഥകൾ മൂന്നും ഇഷ്ടമായി സർ.

  ശുഭാശംസകൾ...

  ReplyDelete